ആദിവാസി ശിശുമരണം തുടരുന്നു: വയനാട് വാളാട് എടത്തില്‍ പണിയ കോളനിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു

വെള്ളി, 13 മെയ് 2016 (12:47 IST)
സംസ്ഥാനത്ത് ആദിവാസി ശിശുമരണം തുടരുന്നു. സൊമാലിയ പരാമര്‍ശത്തെച്ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ പോര് മുറുകുന്നതിനിടെയാണ് വയനാട്ടില്‍ വീണ്ടും ആദിവാസി ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത്.
 
വയനാട് വാളാട് എടത്തില്‍ പണിയ കോളനിയാണ് ശിശുമരണം നടന്നത്. കോളനിയിലെ ബാലന്റെയും സുമതിയുടേയും ഇരട്ട കുട്ടികളാണ് മരിച്ചത്. ഒരു കുട്ടി ഗര്‍ഭാവസ്ഥയിലും മറ്റൊരു കുട്ടി പ്രസവിച്ച് മണിക്കൂറുകള്‍ക്കു ശേഷവുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു  സുമതി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക