ആക്രമണം നടത്തുന്നവരെ ഉമ്മവയ്ക്കും എന്ന് പറയാനാകില്ല: പി ജയരാജന്‍
തിങ്കള്‍, 25 ജൂണ്‍ 2012 (17:42 IST)
PRO
PRO
ടി പി ചന്ദ്രശേഖരനെതിരെ ഭീഷണിമുഴക്കി ഒഞ്ചിയത്ത് ലോക്കല്‍ സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗം പുറത്ത് വന്ന സാഹചര്യത്തില്‍ അതിനെ ന്യായീകരിച്ച് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്. ആര്‍എംപി നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി പി ഗോപാലകൃഷ്‌ണന്‍ വിവാദ പ്രസംഗം നടത്തിയതെന്ന് ജയരാജന്‍ പറഞ്ഞു. അക്രമികളെ ഉമ്മവയ്‌ക്കും എന്ന് അത്തരം യോഗങ്ങളില്‍ പറയാനാവില്ല എന്നും ജയരാജന്‍ പറഞ്ഞു.
ടി പി വധക്കേസില്‍ സി പി എം പ്രവര്‍ത്തകരുടെ വീട്ടില്‍ പൊലീസ് രാത്രി നടത്തുന്ന തെരച്ചില്‍ എന്തുവിലകൊടുത്തും നേരിടും. പാര്‍ട്ടി ഓഫീസുകളില്‍ നിയമവിരുദ്ധമായി പൊലീസിനെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.
രണ്ട് ആഭ്യന്തരമന്ത്രിമാരാണ് കേരള പൊലീസിനെ നിയന്ത്രിക്കുന്നത് എന്നും ജയരാജന്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.