മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന പ്രസ്താവന നടത്തിയ കേന്ദ്ര മന്ത്രി അശ്വനികുമാറിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് നിരുത്തരവാദപരമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രി നടത്തിയതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായി കോര്‍ കമ്മറ്റി രൂപീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരായ വിജിലന്‍സ് കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.