അഴിമതിക്കാരെ വെടിവച്ചു കൊല്ലണമെന്ന് സിബി മാത്യൂസ്

വ്യാഴം, 26 ഡിസം‌ബര്‍ 2013 (13:52 IST)
PRO
PRO
അഴിമതിക്കാരെ ചൈനയിലെപ്പോലെ വെടിവച്ചു കൊല്ലണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്. വിജിലന്‍സ് കൂട്ടിലടച്ച തത്തയാണ്. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് സര്‍ക്കാരിന് ആഗ്രഹമില്ല. 50 വര്‍ഷമായി വിജിലന്‍സിന് നിയമപരിരക്ഷയില്ലെന്നും സിബി മാത്യൂസ് തിരുവനന്തപുരത്ത് പറഞ്ഞു.

വിജിലന്‍സിന് നിയമപരമായ പിന്തുണയില്ല. നിയമപരിരക്ഷ നല്‍കിയാല്‍ വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലാതാകും. സംസ്ഥാനത്തെ അഴിമതിക്കേസുകളിലെ നടപടികള്‍ അനന്തമായി നീളുകയാണെന്നും സിബി മാത്യൂസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക