അലിക്കണ്ണിന്‍റെ വീട്ടില്‍ റെയ്ഡ്

ശനി, 17 മെയ് 2008 (19:39 IST)
കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് സന്തോഷ് മാധവന്‍റെ സഹായി സെയ്ഫുദീന്‍ അലിക്കണ്ണിന്‍റെ കിളിമാനൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.

നെടുമങ്ങാട് സ്പെഷ്യല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വാഹനങ്ങളുടെ ആര്‍.സി ബുക്ക്, മൂന്ന് ബാങ്കുകളിലെ പാസ്ബുക്ക് , ടെലിഫോണ്‍ ബില്ലുകള്‍ എന്നിവ പൊലീസ് ശേഖരിച്ചു. അന്വേഷണത്തിന് സഹായിക്കുന്നത തരത്തിലുള്ള നിര്‍ണ്ണായക വിവരങ്ങളൊന്നും പരിശോധനയില്‍ ലഭിച്ചില്ല.

പരിശോധന സമയത്ത് ഭാര്യയും മക്കളും അടുത്ത ഒരു ബന്ധുവും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. സന്തോഷ് മാധവനെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും അലിക്കണ്ണിനെതിരെ ഒരു നടപടിയും പൊലീസ് എടുത്തിരുന്നില്ല. സരഫിന്‍ എഡ്വിന്‍റെ ഇ-മെയിലിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.

സന്തോഷ് മാധവന്‍ പൊലീസ് കസ്റ്റഡിയിലായതിന് ശേഷം അലിക്കണ്ണ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക