അറസ്റ്റ് സമാധാനപരമായിരുന്നു: ഡി ജി പി

ബുധന്‍, 18 ഓഗസ്റ്റ് 2010 (10:58 IST)
ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകാതെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ സമാധാനമുണ്ടെന്ന് ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറസ്റ്റുമായി ബന്ധപ്പെട്ട് ക്രമസമാധാനപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകാതിരുന്നതിലും ആര്‍ക്കും പരിക്കേല്‍ക്കാതെ, അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകാതെ അറസ്റ്റ് നടന്നതില്‍ സമാധാനമുണ്ട്.

മദനിയെ അറസ്റ്റു ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. അറസ്റ്റിനെ വികാരപരമായ രീതിയിലേക്ക് കൊണ്ടു പോകാതെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

വെബ്ദുനിയ വായിക്കുക