മുഖദാര്‍ യതീംഖാന അന്തേവാസിയെ വിദേശ പൗരനുമായി വിവാഹം കഴിപ്പിച്ച കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് യതീംഖാന വിവാഹം നടത്തിയതെന്ന പെണ്‍കുട്ടിയുടെ മാതാവിന്‍െറ പരാതിയിലാണ് മനുഷ്യാവകാശ കമീഷന്‍ കേസെടുത്തത്.
അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്കും സാമൂഹ്യനീതി വകുപ്പിനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.യുഎഇ പൗരത്വമുള്ള ജാസി മുഹമ്മദ് കരീമിന്റെ കോഴിക്കോട്ടെ വിലാസമാണ് വിവാഹ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്നതെന്നും ആരോപണമുണ്ട്.വിവാഹ രജിസ്ട്രേഷന്‍ രേഖയില്‍ വരന്‍ കുറ്റിച്ചിറയിലെ സ്വദേശി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വധുവിന്റെ രക്ഷകര്‍ത്താവായി യത്തീംഖാന ചെയര്‍മാനാണ് രേഖയില്‍ ഒപ്പുവച്ചിരിക്കുന്നത്.
അതിനിടെ യത്തീംഖാനയുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസറെ ഉപരോധിച്ചു.