അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27ന്

ചൊവ്വ, 26 മെയ് 2015 (18:00 IST)
അരുവിക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ മൂന്നിന് പുറപ്പെടുവിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നു.
 
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 10 ആണ്. പിന്‍വലിക്കേണ്ട അവസാന തിയതി ജൂണ്‍ 11 ആണ്. ജൂണ്‍ 30നാണ് വോട്ടെണ്ണല്‍.
 
അരുവിക്കര എം എല്‍ എയും മുന്‍ സ്പീക്കറുമായ ജി കാര്‍ത്തികേയന്‍ മരിച്ചതിന്റെ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു ഡി എഫിനും എല്‍ ഡി എഫിനും ഒരു പോലെ പ്രധാനപ്പെട്ടതാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ്.
 

വെബ്ദുനിയ വായിക്കുക