പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന്റെ പി എച്ച് ഡി പ്രവേശനം റദ്ദാക്കിയ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് ഇത് സ്‌റ്റേ ചെയ്തിരിക്കുന്നത്.
കേരള സര്‍വ്വകലാശാലയാണ് അരുണ്‍കുമാറിന്റെ പി എച്ച് ഡി പ്രവേശനം റദ്ദാക്കിയത്. ഇതിനെതിരെ അരുണ്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.