അമ്മയ്ക്ക് മുന്നില്‍ കുട്ടി മുങ്ങിമരിച്ചു

തിങ്കള്‍, 18 നവം‌ബര്‍ 2013 (17:49 IST)
PRO
PRO
കൊല്ലം ജില്ലയിലെ പുത്തൂരില്‍ അമ്മ നോക്കി നില്‍ക്കെ പത്തു വയസ്സുള്ള ബാലന്‍ മുങ്ങിമരിച്ചു. പുത്തൂര്‍ ശ്രീനാരായണപുരം ചരുവിള പുത്തര്‍ വീട്ടില്‍ മിലിട്ടറിയില്‍ നിന്നു വിരമിച്ച സജിമോന്റെയും സിസിയുടെയും ഇളയ മകനായ ഷൈജുവാണ്‌ വീട്ടിനു മുന്നിലെ തോട്ടില്‍ മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ്‌ നാട്ടുകാരെ മുഴുവന്‍ ദു:ഖത്തിലാഴ്ത്തിയ ഈ ദുരന്തം നടന്നത്. തോട്ടരികിലൂടെ മാതാവിനൊപ്പം ഷൈജു നടന്നു വരികയായിരുന്നു. തോട്ടിലുണ്ടായിരുന്ന താറാവിനെ കണ്ട് ഷൈജു തോട്ടിലിറങ്ങി നടന്നു.

എന്നാല്‍ അടുത്തുള്ള പാലം വരെ എത്തിയപ്പോള്‍ തോട്ടിലെ വലിയ കുഴിയില്‍ വീഴുകയും മുങ്ങി മരിക്കുകയും ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക