അമ്പലവയലിലെ ആദിവാസി കോളനികളിലെ പെണ്‍കുട്ടികളെ വിവാഹവാഗ്‌ദാനവും മദ്യവും നല്കി പീഡിപ്പിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് പെണ്‍കുട്ടികള്‍ പരാതി നല്കിയെങ്കിലും പൊലീസ് പരാതി എടുത്തിരുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ് ഐ യെ സസ്പെന്‍ഡ് ചെയ്തത്.