താരസംഘടനയായ അമ്മക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ എന്തു നടന്നുവെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്ന മുഖവുരയോടെയാണ് ജോയ് മാത്യൂവിന്റെ പോസ്റ്റ് തുടങ്ങുന്നത്. ‘അഭിനയം തൊഴിലാക്കിയവരുടെ’ സംഘടനയാണ് അമ്മയെന്ന്നും ജോയ് മാത്യു പരിഹസിച്ചു.