അഭയകേസ്: വിചാരണ മാര്‍ച്ച് നാലിലേക്ക് മാറ്റി

തിങ്കള്‍, 11 ജനുവരി 2010 (11:37 IST)
PRO
PRO
അഭയ കേസിന്‍റെ വിചാരണ പ്രത്യേക സി ബി ഐ കോടതി മാര്‍ച്ച്‌ നാലിലേക്ക് മാറ്റി. കേസിന്‍റെ വിചാരണ സി ബി ഐ കോടതിയിലേക്ക്‌ മാറ്റിയ ശേഷം ഉണ്‌ടായ ആദ്യ നടപടിയാണ്‌ ഇന്നത്തേത്‌.

പ്രതികളില്‍ സിസ്റ്റര്‍ സെഫി ഇന്ന് ഹാജരായില്ല. അതേസമയം സിസ്റ്റര്‍ സെഫി അവധിക്ക് അപേക്ഷ നല്‍കി. സെഫി ഒഴികെ ബാക്കിയുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു കേസിന്‍റെ വിചാരണ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റിയതായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി ഡി പാപ്പച്ചന്‍ ഉത്തരവിട്ടത്. കേസ് സി ബി ഐ കോടതിയിലേക്ക് കൈമാറിയ ശേഷം ആദ്യമായാണ് കോടതി കേസ് പരിഗണിക്കുന്നത്.

കേസിലെ മൂന്ന് പ്രതികളോടും ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിയിരുന്നു. പ്രതികളായ ഫാദര്‍ തോമസ്‌ കോട്ടൂര്‍, ഫാദര്‍ ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് സിജെ‌എം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക