അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മന്ത്രി തിരുവഞ്ചൂര്‍ തുണയായി

വെള്ളി, 26 ഏപ്രില്‍ 2013 (15:27 IST)
PRO
PRO
എംസി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ പരുക്കേറ്റവരെ അതുവഴി വന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വന്തം വാഹനത്തില്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു. കരിക്കത്ത്‌ വച്ച്‌ രണ്ട്‌ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ കാറിലുണ്ടായിരുന്നവര്‍ക്ക്‌ പരുക്കേല്‍ക്കുകയായിരുന്നു.

തിരുവനന്തപുരത്ത്‌ നിന്ന്‌ പത്തനംതിട്ടയ്ക്ക്‌ വരികയായിരുന്ന മന്ത്രി തന്റെ വാഹനം നിര്‍ത്തി പരുക്കേറ്റവരെ വാഹനത്തില്‍ കയറ്റി താലൂക്കാശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കിയ ശേഷം ആണ്‌ മടങ്ങിയത്‌.

വെബ്ദുനിയ വായിക്കുക