അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു, വെള്ളി നക്ഷത്രത്തിന് വിട

തിങ്കള്‍, 6 ജനുവരി 2014 (09:44 IST)
PRO
നല്ല പാട്ടുകളെ സ്‌നേഹിക്കുന്നവര്‍ക്ക് ആ വ്യത്യസ്തമായ മനസ്സിനെതൊടുന്ന ശബ്ദത്തെ സ്നേഹിക്കാതിരിക്കാനാവില്ല. ഗൃഹാതുരതയുടെ പര്യായമായ ആ ശബ്ദത്തില്‍ പുറത്തുവന്ന ഗാനങ്ങള്‍ ചലച്ചിത്രപിന്നണിഗായകന്‍ എന്ന നിലയില്‍ ഒന്നരപ്പതിറ്റാണ്ടു മാത്രമേ നീണ്ടുനിന്നുള്ളെങ്കിലും മലയാളികള്‍ ഉള്ളിടത്തോളം മറക്കാനാവില്ല.

വെള്ളിനക്ഷത്രമേ നിന്നെ നോക്കി…(രമണന്‍), അനുരാഗനാടകത്തിന്‍…(നിണമണിഞ്ഞ കാല്‍പ്പാടുകള്‍), ചുടുകണ്ണീരാലെന്‍…(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ…, പൊന്‍വളയില്ലെങ്കിലും…(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ…, മന്ദാര പുഞ്ചിരി…, വാടരുതീമലരിനി…(സത്യഭാമ), യാത്രക്കാരി യാത്രക്കാരി…, കരുണാസാഗരമേ…,പെണ്ണാളേ പെണ്ണാളേ…(ചെമ്മീന്‍), കാനനഛായയില്‍…(രമണന്‍) എന്നിവ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ മലയാളികളുടെ മനസ്സിന്റെ ആകാശത്തില്‍ വെള്ളിനക്ഷത്രമായി നില്‍ക്കുന്നു.

പാടാന്‍ കൊണ്ടുവന്നത് ബാബുരാജ് പാടിച്ചത് രാഘവന്‍ മാസ്റ്റര്‍- അടുത്തപേജ്


PRO
ഉമ്മ എന്ന സിനിമയില്‍ ഒരു പട്ടുപാടിക്കാനാണ് ആകാശവാണിയിലെ ഉദ്യോഗസ്ഥനായ ഉദയഭാനുവിനെ മദിരാശി(ഇന്നത്തെ ചെന്നൈ)യില്‍ക് എത്തിക്കുന്നത് എന്നാല്‍ നിര്‍മ്മാതാവായ കുഞ്ചാക്കോയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് തീരുമാനം മാറ്റേണ്ടി വന്നു.

1958 ല്‍ ഇറങ്ങിയ ‘നായരു പിടിച്ച പുലിവാല്‍’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ്‌ സിനിമാ പിന്നണി ഗാനരംഗത്തെത്തുന്നത്‌. പിഭാസ്കരന്‍ സംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ച ചിത്രമാണിത്.

നിര്‍മാതാവിന്റെ നിര്‍ബന്ധത്തിനെ മറികടന്ന് മദിരാശിയിലെ രേവതി സ്റ്റുഡിയോയില്‍ രാഘവന്മാസ്റ്ററുടെ ദൃഡനിശ്ചയത്തിനൊടുവില്‍ കെ പി ഉദയഭാനു പാടി.

പി.ഭാസ്കരന്‍ രചിച്ച്‌ ബാബുരാജ്‌ ഈണം നല്‍കിയ ‘അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു….’ എന്ന ഗാനത്തോടെ ഉദയഭാനു മലയാളഗാനവീഥിയിലെ വെള്ളിനക്ഷത്രമായി.


മലയാളികള്‍ നെഞ്ചിലേറ്റിയ ഈണങ്ങളും- അടുത്ത പേജ്

PRO
ആലാപനത്തിനുപുറമെസമസ്യ, മയില്‍പ്പീലി എന്നീ സിനിമകളില്‍ ഉദയഭാനു ഈണമിട്ട ഗാനങ്ങളും ശ്രോതാക്കള്‍ ഏറ്റെടുത്തു.
ആകാശവാണിയിലും ദൂരദര്‍ശനിലും മലയാളികള്‍ നെഞ്ചിലേറ്റിയ ലളിതഗാനങ്ങളില്‍ ഭൂരിപക്ഷവും ഉദയഭാനുവിന്റെ ഈണത്തില്‍ പിറന്നതാണ്.

ഇന്ത്യയില്‍ വിവിധ ഭാഷകളിലായി ഏറ്റവുമധികം ദേശഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ടതും ഉദയഭാനുവായിരുന്നു. മലയാളത്തില്‍ 80 ഓളം ദേശഭക്തിഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി.

ഓള്‍ഡ് ഈസ് ഗോള്‍ഡ്- അടുത്തപേജ്


PRO
താന്തോന്നി എന്ന ചിത്രത്തിലാണ്‌ അവസാനമായി പാടിയത്‌. കാറ്റ്‌ പറഞ്ഞതും കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണ്‌... എന്ന ആ ഗാനവും പ്രശസ്തമായിരുന്നു.

40 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമായിരുന്നു ആ ചലച്ചിത്രഗാനാലാപനം.ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന സംഗീതസംഘത്തിന്റെ സ്‌ഥാപകനായ അദ്ദേഹം പഴയ കാലത്തെ മനോഹരഗാനങ്ങള്‍ വീണ്ടും ജനങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ പ്രയത്‌നിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക