നഗരത്തിലെ കലൂര്‍ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിനോട് അടുത്തുള്ള വസന്ത നഗറില്‍ അനാശാസ്യവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറുമാസത്തോളമായി വാടകയ്ക്കെടുത്ത വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു.
സംഘനേതാവായ ജോഷി 25000 രൂപ മുതല്‍ 50000 വരെ തുക ഈടാക്കിയാണു വിവിധ സ്ഥലങ്ങളില്‍ സ്ത്രീകളെ എത്തിച്ചിരുന്നത് എന്നാണറിയാന്‍ കഴിഞ്ഞത്. പാലക്കാട്, മലപ്പുറം, തൃശൂര്‍, അലുവ, ആലപ്പുഴ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ഇയാള്‍ സ്ത്രീകളെ എത്തിച്ചിരുന്നു.
അനാശാസ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജോഷിക്കെതിരെ മലപ്പുറം, ആലുവ, എറണാകുളം എന്നീ പ്രദേശങ്ങളില്‍ കേസുകളുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.