അനാവശ്യ സമരങ്ങള്‍ക്കെതിരെ ഗുരുദാസനും

ഞായര്‍, 25 ജനുവരി 2009 (17:45 IST)
PROPRO
തൊഴിലാളി സംഘടനകള്‍ ദല്ലാളുമാരുടെ ചട്ടുകമായി മാറരുതെന്ന്‌ തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍. സിഐടിയു അസംഘടിത മേഖലാ തൊഴിലാളികളുടെ സംസ്‌ഥാന കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വല്ലാര്‍പാടം ടെര്‍മിനല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്താണ്‌ യാഥാര്‍ത്ഥ്യമായത്‌. എന്നാല്‍, രണ്ടു മാസത്തിനുള്ളില്‍ അവിടെ 12 ദിവസം പണിമുടക്കായിരുന്നു. വല്ലാര്‍പാടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ദല്ലാളന്‍മാരുടെ ചട്ടുകമായി തൊഴിലാളി സംഘടനകള്‍ മാറുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

തൊഴിലാളി മേഖലയില്‍ ഒരുപാട് ക്ഷേമപദ്ധതികള്‍ വരുന്നുണ്ട്. അതേസമയം, നിര്‍മ്മാണ മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍ രംഗങ്ങളില്‍ വൈദഗ്‌ദ്ധ്യവും ആവശ്യമാണ്. അതിന് തൊഴിലാളി സംഘടനകളുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക