അനധികൃതമായി വില്‍പ്പനയ്ക്കുവച്ച മദ്യം പിടികൂടി

ഞായര്‍, 30 ജൂണ്‍ 2013 (11:42 IST)
PRO
PRO
അനധികൃതമായി വിദേശ മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതിന്‌ ആര്‍പ്പൂക്കരയില്‍ മാലിയിലെ സണ്ണി എന്ന 50 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ്‌ അറസ്റ്റ്.

കോട്ടയത്തെ കഞ്ഞിക്കുഴിയിലുള്ള മിലിറ്ററി ക്യാന്‍റീനിനോട് ചേര്‍ന്നുള്ള വീട്ടിലെ സെക്യൂരിറ്റി ഗാര്‍ഡാണ് സണ്ണി. ക്യാന്‍റീനില്‍ നിന്ന് മദ്യം വാങ്ങുന്ന സൈനികര്‍, അവരുടെ ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് സ്ഥിരമായി മദ്യം വാങ്ങി സണ്ണി മറിച്ചു വില്‍ക്കാറുണ്ടായിരുന്നു.

തുടര്‍ന്ന് ഇത് ശ്രദ്ധയില്‍പ്പെട്ട് എക്സൈസ് വകുപ്പ്, സണ്ണി മദ്യം സൂക്ഷിക്കുന്ന സ്ഥലത്ത് റെയ്‍ഡ് നടത്തുകയായിരുന്നു. ഒട്ടാകെ 31 കുപ്പി വിദേശ മദ്യമാണ്‌ സണ്ണിയില്‍ നിന്ന് പിടിച്ചത്. ഇതില്‍ 28 കുപ്പിയും ബ്രാന്‍‌ഡിയാണ്‌.

വെബ്ദുനിയ വായിക്കുക