അച്ഛനായ നാരായണന്‍ നമ്പൂതിരി തന്നെയാണ് അനഘയെ പീഡിപ്പിച്ചതെന്ന് സിബിഐ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അടക്കം നാലുപേര്‍ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി. സിബിഐയുടെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതും തങ്ങളുടെ കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്നതുമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ 16-ന് സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയായിരിക്കം എന്ന പരാമര്‍ശമുണ്ടായിരുന്നു. കേസ് ഫെബ്രുവരി 17ന് കോടതി പരിഗണിക്കും.
റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനു മുമ്പ് കേസന്വേഷിച്ച ഐജി ശ്രീലേഖയെയും സിബിഐ ഉദ്യോഗസ്ഥന്‍മാരായ സുരേന്ദ്രന്‍, നന്ദകുമാര്‍, രാജശേഖരന്‍ നായര്‍ എന്നിവരെയും കോടതി വിസ്തരിക്കണമെന്നാവശ്യപ്പെടുന്നതാണ് ഒരു ഹരജി. കേസിലെ മുഖ്യ പ്രതി ലതാനായര്‍, സഹായികളായ മിന്നല്‍ ജോസ്, മണ്ണില്‍ രാജു എന്നിവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയിലുണ്ട്.
അനഘയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ പുരുഷബീജം ലഭിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അനഘ പീഡിപ്പിക്കപ്പെട്ടിട്ടേ ഇല്ലെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം, കേസ് പുനരന്വേഷിച്ച സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാകട്ടെ അച്ഛന്‍ തന്നെയായിരിക്കാം അനഘയെ പീഡിപ്പിച്ചിരുന്നത് എന്നായിരുന്നു പരാമര്‍ശം.