അധ്യാപകര്‍ സമരത്തില്‍നിന്ന് പിന്മാറണം: വിദ്യാഭ്യാസ മന്ത്രി
തിങ്കള്‍, 6 മെയ് 2013 (16:47 IST)
PRO
PRO
അധ്യാപക സംഘടനകള്‍ നിസഹകരണ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്. അധ്യാപകര്‍ സെന്‍സസ് ജോലിയില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ടുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് എല്ലാ അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തും.
അതുവരെ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ മരവിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനമന്ത്രി കെഎം മാണി എന്നിവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നു മന്ത്രി അറിയിച്ചു.