അടയ്ക്ക നിരോധിക്കുമെന്ന പ്രചരണം അടിസ്ഥാനരഹിതം: ചെന്നിത്തല

വ്യാഴം, 26 ഡിസം‌ബര്‍ 2013 (12:20 IST)
PRO
PRO
അടയ്ക്ക നിരോധിക്കാനൊരുങ്ങുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി വിഷയം സംസാരിച്ചിരുന്നു എന്നും ചെന്നിത്തല പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ ആരാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാനികരമായ വസ്‌തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അടയ്‌ക്ക നിരോധിക്കണം എന്ന് ആരോഗ്യമന്ത്രാലയം ഭക്ഷ്യസുരക്ഷാ അതോറിറ്റിയോട്‌ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അടയ്‌ക്കയെ ഹാനികരമായ വസ്‌തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക, ഭക്ഷ്യസാധനങ്ങളില്‍ അടയ്ക്ക ചേര്‍ക്കുന്നത് തടയുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക