അജയപ്രസാദ് വധം: പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവ്
തിങ്കള്‍, 30 ജനുവരി 2012 (12:49 IST)
എസ് എഫ് ഐ നേതാവ് എസ് അജയപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് പത്തു വര്‍ഷം കഠിന തടവ്. ആര്‍ എസ് എസ് പ്രവര്‍ത്തകരായ വള്ളിക്കാവ് ശ്രീനാഥ്, വലിയകണ്ടത്തില്‍ സബിന്‍, ചാണപ്പള്ളി ലക്ഷം വീട്ടില്‍ സനില്‍, ലക്ഷം വീട്ടില്‍ രാജീവന്‍, പുത്തന്‍പുരയില്‍ സുനില്‍, മഞ്ചാടിമുക്ക് ശിവറാം എന്നിവര്‍ക്കാണ് കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ 5000 രൂപ വീതം പിഴയടക്കണമെന്നും അല്ലാത്ത പക്ഷം ആറു മാസം അധികം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2007 ജൂലൈ 19നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ക്ലാപ്പന തോട്ടത്തു മുക്കില്‍ വച്ച് പ്രതികള്‍ അജയ പ്രസാദിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അജയപ്രസാദ് പിറ്റേദിവസം ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.
കേസില്‍ അജയ് പ്രസാദിനെ ചികിത്സിച്ച ഡോക്ടര്‍മാരടക്കം 40 പ്രധാന സാക്ഷികളും രണ്ട് അഡിഷനല്‍ സാക്ഷികളുമാണ് ഉണ്ടായിരുന്നു. സാക്ഷി വിസ്താരത്തിന് ശേഷം പ്രതികള്‍ കുറ്റക്കാരാണെന്ന് കൊടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.