രൂക്ഷമായ ഗതാഗത കുരുക്കില്‍ നിന്ന് അങ്കമാലിയുടെ നഗരവീഥികള്‍ക്ക് മോചനം നല്‍കുന്ന ഗതാഗത പരിഷ്‌കാര നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ അങ്കമാലി നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. ട്രാഫിക്ക് അഡ്വൈസറി കമ്മറ്റി യോഗം വിളിക്കുതിനു മുന്നോടിയായി ചേര്‍ന്ന ആലോചന യോഗത്തിലാണ് തീരുമാനം.
നഗരപ്രദേശത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ ഉടന്‍ പൊളിച്ചു മാറ്റുമെന്ന് യോഗത്തിനു നേതൃത്വം നല്‍കിയ അങ്കമാലി നഗരസഭ ചെയര്‍മാന്‍ സികെ വര്‍ഗീസ് പറഞ്ഞു. അനധികൃമായ വഴിയോര കച്ചവടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കൗസിലില്‍ തീരുമാനിച്ചു. അങ്കമാലിയിലെ തിരക്കേറിയ റോഡുകളായ ദേശീയ പാത, മെയിന്‍ സെന്‍ട്രല്‍ റോഡ്, മാര്‍ക്കറ്റ് റോഡ് തുടങ്ങിയ റോഡുകളുടെ ഇരുവശങ്ങളിലും നിലവില്‍ അനധികൃത കച്ചവടം നടക്കുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ നടപടിയെടുക്കും.
നിലവില്‍ അങ്കമാലിയിലെ തിരക്കേറിയ റോഡുകളിലെ ചില ഭാഗങ്ങള്‍ വീതികൂട്ടിയെങ്കിലും വീതികൂട്ടിയ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതിനാല്‍ ഗതാഗത കുരുക്ക് മാറ്റമില്ലാതെ തുടരുകയാണ്. വീതികൂട്ടിയ ചില ഭാഗങ്ങളിലെ പോസ്റ്റുകള്‍ നീക്കംചെയ്യാത്തതും സുഗമമായ ഗതാഗതത്തിനു തടസമുണ്ടാക്കുതായി നാട്ടുകാരുടെ പരാതിപ്പെട്ടു. ഇതു പ്രകാരം അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു.