അക്രമരാഷ്ട്രീയത്തിനെതിരായ ജനവിധി ഉണ്ടാകും: ഉമ്മന്‍‌ചാണ്ടി

വ്യാഴം, 10 ഏപ്രില്‍ 2014 (10:27 IST)
PRO
ഇത്തവണ അക്രമരാഷ്ട്രീയത്തിനെതിരായ ജനവിധിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. പുതുപ്പള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് വളരെ താല്‍പ്പര്യമുള്ള ഒരു തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തും നല്ല പോളിംഗാണ്. കേന്ദ്രത്തില്‍ മതേതതരത്വം സംരക്ഷിക്കുന്ന ഒരു ശക്തമായ സര്‍ക്കാരിനുവേണ്ടിയുള്ള വിധിയെഴുത്താകും ഇത്തവണ ഉണ്ടാകുക - ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

വികസനവും കരുതലുമായി കഴിഞ്ഞ 1000 ദിവസങ്ങളില്‍ ഏറെയായി ഭരിക്കുന്ന യു ഡി എഫ് സര്‍ക്കാരിന് അനുകൂലമായ ഒരു തരംഗമുണ്ടാകും. സി പി എമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ നല്‍കുന്ന മറുപടിയാകും ഈ തെരഞ്ഞെടുപ്പെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

തികഞ്ഞ ആത്മവിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതുമുതല്‍ യു ഡി എഫിനായിരുന്നു മുന്‍‌തൂക്കം - ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക