അക്കാര്യത്തിൽ തീരുമാനമായി, കെ എം മാണി ബിജെപിയിലേക്ക്?

Webdunia
ചൊവ്വ, 27 ജൂണ്‍ 2017 (10:35 IST)
കേരള കോൺഗ്രസ് മാണി വിഭാഗം  ഏതു മുന്നണിയുമായിട്ടാകും കൈകോർക്കുമെന്ന കാര്യത്തിൽ പല അഭ്യൂഹങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബിജെപിയുടെ പരിപാടിയിൽ കെ എം മാണി പങ്കെടുത്തത് ചർച്ചയാകുന്നു.
 
ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലാണ് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണി പങ്കെടുത്തത്. വേദിയിലെത്തിയ മാണിയെ ബിജെപിയുടെ ചിഹ്നമായ താമരപ്പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച ബൊക്കെ നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചതെന്നതും ശ്രദ്ദേയമാകുന്നു. റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെയാണ് സാധാരണ ലഭിക്കാറുള്ളതെന്നും ഇത്തവണ താമരപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെ ലഭിച്ചുവെന്നും മാണി പ്രസംഗത്തിൽ വ്യക്തമാക്കി.
 
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. കുമ്മനത്തിനൊപ്പം ഒരേവേദി പങ്കിട്ടതും വരും ദിവസങ്ങളിൽ ചർച്ചയാകും. യു ഡി എഫ് വിട്ട മാണി വിഭാഗത്തെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ആണോ മാണി വിഭാഗത്തിന്റേതെന്ന സംശയവും നിലനിൽക്കുന്നു.
Next Article