വയനാട്

ചരിത്രം

ബ.സി. പത്താം നൂറ്റാണ്ടില്‍ തന്നെ വയനാട് പ്രദേശത്തില്‍ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ വയനാടിന്‍െറ രേഖപ്പെടുത്തിയ ചരിത്രം ആരംഭിക്കുന്നത് 18ാം നൂറ്റാണ്ട് മുതലാണ്.

18ാം നൂറ്റാണ്ടില്‍ വേദവംശത്തിനു കീഴിലായിരുന്ന വയനാട് പിന്നീട് പഴശ്ശിരാജവംശത്തിന്‍െറ അധീനതയിലായി. ഹൈദരലി കേരളമാക്രമിച്ചപ്പോള്‍ ഈ ജില്ലയെ മൈസൂര്‍ പടയുടെ വരുതിയില്‍ കൊണ്ടുവന്നു. ഹൈദരലിക്കു ശേഷം മൈസൂര്‍ പടയെ നയിച്ചടിപ്പുസുല്‍ത്താന്‍ ശ്രീരംഗപട്ടണം ഉടന്പടി പ്രകാരം മലബാര്‍ പ്രദേശം ബ്രിട്ടീഷ്ഗവണ്‍മെന്‍റിന് കൈമാറിയപ്പോള്‍ വയനാടും അതില്‍ ഉള്‍പ്പെട്ടിരുന്നു.

വയനാട്ടിലെ കുറിച്യര്‍ പടയെ സംഘടിപ്പിച്ച്പഴശ്ശിരാജ ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മയെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമടഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ പകുത്തെടുത്തിരുന്ന വയനാട് 1980-ല്‍ ആണ് ഒരു ജില്ലയായി മാറുന്നത്

ഹോട്ടലുകള്‍

ദ്വാരക
സുല്‍ത്താന്‍ ബത്തേരി
ഫോണ്‍ നന്പര്‍ : 620358

ഗ്രീന്‍ ഗേറ്റ്
കല്‍പറ്റ
ഫോണ്‍ നന്പര്‍ : 602001
ഫാക്സ് : 603975 ഇ-മെയില്‍ ഥറണണഭഥടളണഃബഢ3.വലഭഫ.ഭണള.ധഭ

ഹരിതഗിരി, കല്‍പറ്റ
ഫോണ്‍ നന്പര്‍ : 602673

ഗ്രീന്‍ മാജിക്
മാനന്തവാടി
ഫോണ്‍ നന്പര്‍ : 330437
ഫാക്സ് : 331407

റെവേര
മാനന്തവാടി
ഫോണ്‍ നന്പര്‍ : 540322

വൈത്തിരി
വെത്തിരി
ഫോണ്‍ നന്പര്‍ : 655366
ഫാക്സ്: 655366

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

പഴശ്ശി ശവകുടീരം : കേരളസിംഹം എന്നറിയപ്പെട്ടിരുന്ന പഴശ്ശിരാജയുടെ സ്മരണകളുറങ്ങുന്ന ശവകുടീരം മാനന്തവാടിയിലാണ്ഉള്ളത്. പാപനാശിനി പുഴയുടെ തീരത്ത്സ്ഥിതി ചെയ്യുന്ന മാനന്തവാടി മനോഹരവുമാണ്.

പക്ഷിപാതാളം: പലയിനത്തില്‍പെട്ട അപൂര്‍വ്വപക്ഷികളെ ഈ പക്ഷിസങ്കേതത്തില്‍ കാണാം.

ഇടക്കല്‍ ഗുഹ : കേരളത്തിന്‍െറ ചരിത്രപഴമയിലേക്ക് വിരല്‍ ചൂണ്ടുന്ന രണ്ട് ഗുഹകള്‍ ഇവിടെയുണ്ട്. അന്പലവയലിനരികിലുള്ള ഈ ഗുഹാഭിത്തികളില്‍ പ്രാചീന മനുഷ്യരുടെ ചിത്രഭാഷ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

വയനാട്വന്യമൃഗസങ്കേതം: കേരളത്തിന്‍െറ ജൈവ വൈവിധ്യം എടുത്തുകാട്ടുന്ന ഈ പ്രകൃതിരമണീയമായ പ്രദേശം ട്രെക്കിംഗിന് വളരെ അനുയോജ്യമായ ഒന്നാണ്.

പൂക്കോട്തടാകം : വൃക്ഷ നിബിഡമായ കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ ശുദ്ധജലതടാകം ബോട്ടിംഗ്സൗകര്യങ്ങളോടു കൂടിയ ഒന്നാണ്.


അറിഞ്ഞിരിക്കേണ്ട ഫോണ്‍ നമ്പരുകള്‍

ടൂറിസ്റ്റ്ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഫോണ്‍ നന്പര്‍ : 602134

സ്റ്റേറ്റ് ബാങ്ക്ഓഫ്ട്രാവന്‍കൂര്‍
ഫോണ്‍ നന്പര്‍ : 620248

സെന്‍ട്രല്‍ ബാങ്ക്
ഫോണ്‍ നന്പര്‍ : 621090

വെബ്ദുനിയ വായിക്കുക