കോവിഡ് 19: കൂടുതൽ നിയന്ത്രണങ്ങളുമായി വാട്ട്സ് ആപ്പ്, അറിയൂ !

ബുധന്‍, 8 ഏപ്രില്‍ 2020 (08:51 IST)
ലോകത്ത് കോവിഡ് 19 വളരെ വേഗത്തിൽ വ്യാപിയ്ക്കുകയാണ്. അതിനേക്കാൾ വേഗത്തൊലാണ് ഇതു സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിയ്ക്കുന്നത്. ഇതോടെ വ്യാജ വാർത്തകൾ പ്രചരിയ്ക്കുന്നത് തടയാൻ. സന്ദേശങ്ങൾ ഫോർവേർഡ് ചെയ്യുന്നതിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവന്നിരിയ്ക്കുകയാണ് വാട്ട്സ് ആപ്പ്. കൂട്ടത്തോടെ സന്ദേസങ്ങൾ ഫോർവേർഡ് ചെയ്യുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്ന് വാട്ട്സ് ആപ്പ് വ്യക്തമാക്കി കഴിഞ്ഞു.  
 
ഒരേസമയം ഇനി ഒന്നിൽ കുടുതൽ ചാറ്റുകളിലേയ്ക്ക് സന്ദേശം ഫോർവേർഡ് ചെയ്യാൻ സാധിയ്ക്കില്ല. നേരത്തെ 5 ചാറ്റുകളിലേയ്ക്ക് വരെ സന്ദേശങ്ങൾ ഒരേസമയം ഫോർവേർഡ് ചെയ്യാൻ സാധിക്കുമായിരുന്നു. ലഭിയ്ക്കുന്ന ഫോർവേർഡ് സന്ദേശങ്ങൾ ശരിയോ തെറ്റോ എന്ന് പരിശോധിയ്ക്കുന്നതിനുള്ള ഫീച്ചർ വാട്ട്സ് ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് കുറയ്ക്കാം എന്നാണ് വാട്ട്സ് ആപ്പ് കണക്കുകൂട്ടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍