ട്വീറ്റ് ചെയ്യാൻ പണം നൽക്കേണ്ടിവരും, ട്വിറ്ററിൽ സബ്സ്‌ക്രിപ്‌ഷൻ കൊണ്ടുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ

Webdunia
ശനി, 25 ജൂലൈ 2020 (12:00 IST)
ഉപയോക്താക്കൾക്ക് സബ്സ്‌ക്രിപ്ഷൻ ഏർപ്പെടുത്താൻ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്റർ തായ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. പ്ലാറ്റ്ഫോമിനെ പെയ്ഡ് സബ്സ്ക്രിപ്ഷൻ രീതിയിലേയ്ക്ക് മാറ്റാൻ കമ്പനി ആലോചിയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ. സിഇഒ ജാക് ഡോര്‍സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. പരസ്യ വരുമാനത്തിൽ വലിയ ഇടിവുണ്ടായാതാണ് ഈ രീതിയിൽ ചിന്തിയ്ക്കാൻ ട്വിറ്ററിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 
 
'ട്വിറ്ററിലെ ചില സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരസ്യേതര വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ജാക് ഡോര്‍സി വ്യക്തമാക്കി. എന്നാൽ ഇത് ഏതു തരത്തിലാവും നിലവിൽ വരിക എന്നത് വ്യക്തമായിട്ടില്ല. ഗ്രൈഫണ്‍ എന്ന സാങ്കേതിക നാമത്തില്‍ ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം രണ്ടാം പാദത്തിലുള്ള വരുമാനത്തില്‍ 23 ശതമാനം ഇടിവ് ട്വിറ്റർ നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  

അനുബന്ധ വാര്‍ത്തകള്‍

Next Article