ട്വിറ്ററിലെ വ്യാജന്മാരെ ഒഴിവാക്കാനായി സെലബ്രിറ്റികള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും നല്‍കിയിരുന്ന വെരിഫൈഡ് അക്കൗണ്ട് ഇനി എല്ലാവര്ക്കും ലഭ്യമാക്കാം. ഇതിനായി ഒരു ഓണ്‍ലൈന്‍ ഫോമാണ് ട്വിറ്റര്‍ അവതരിപ്പിച്ചിട്ടുള്ളത്.
ഇമെയില്‍ അഡ്രസ്സ്, പ്രൊഫൈല്‍ ഫോട്ടോ, വെരിഫൈഡ് ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ നല്കിയാല് മാത്രമേ അക്കൗണ്ട് വെരിഫൈഡ് ആകുകയുള്ളു. കൂടാതെ വെരിഫൈ ചെയ്ത അക്കൗണ്ടുകളില്‍ പേരിനൊപ്പം ഒരു ബ്ലൂ ടിക്ക് മാര്‍ക്ക് ഉണ്ടായിരിക്കും.
പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പും ട്വിറ്റര്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചന. അപേക്ഷ ഫോം പൂരിപ്പിച്ചു കഴിഞ്ഞാല്‍ ഇമെയില്‍ വഴിയാണ് ട്വിറ്റര്‍ മറുപടി നല്‍കുക. നല്കിയ അപേക്ഷ നിരസിച്ചാല്‍ 30 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അപേക്ഷിക്കാന്‍ കഴിയും.
ട്വിറ്ററാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യമായി വെരിഫിക്കേഷന് കൊണ്ടുവന്നത്. സെലബ്രിറ്റികളുടെ പോരില്‍ വ്യാജ പ്രൊഫൈലുകളും പേജുകളും വ്യാപകമായതോടെ ആണ് ട്വിറ്റര്‍ വെരിഫിക്കേഷന് അവതരിപ്പിച്ചത്. 31 കോടി പ്രതിമാസ യൂസര്‍മാരില്‍ 1.87 പേരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ വെരിഫൈഡ് ചെയ്തിട്ടുണ്ട്.