പബ് ജി നിരോധനം: രണ്ട് ദിവസം കൊണ്ട് ടെൻസെന്റിന് 2.48 ലക്ഷം കോടി രൂപ നഷ്ടം

ശനി, 5 സെപ്‌റ്റംബര്‍ 2020 (11:08 IST)
പബ് ജി നിരോധനം മൂലം ടെൻസെന്റിന് രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായത് ഏകദേശം 2.48 ലക്ഷം കോടി രൂപയുടെ നഷ്ടം. ഇന്ത്യയിൽ പബ് ജി നിരോധിച്ചതിന പിന്നാലെ ഓഹരി വിപണിയിൽ ടെൻസെന്റിന്റെ ഓഹരി വില കുത്തനെ കുറഞ്ഞിരുന്നു.
 
സെപ്‌റ്റംബർ രണ്ടാം തിയ്യതിയാണ് ഗവണ്മെന്റ് പബ് ജി അടക്കം 118 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. അതിർത്തിയിലെ സ്ഥിതിഗതികൾ വഷളായതിനെ തുടർന്നായിരുന്നു സർക്കാർ നീക്കം. പബ് ജിക്ക് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള രാജ്യമായിരുന്നു ഇന്ത്യ.13 ദശലക്ഷമാണ് ഒരു ദിവസം ഇത് കളിക്കുന്നവരുടെ ഇന്ത്യയിലെ എണ്ണം. ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് മാത്രം 2019 ൽ 100 ദശലക്ഷം ഡോളർ ആണ് പബ്ജി മൊബൈൽ സമ്പാദിച്ചത്. നിരോധനം പിൻവലിച്ചതിന് പിന്നാലെ ടെൻസെന്റിന്റെ ഓഹരിവില ഇടിയുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍