വർക്ക് ഫ്രം ഹോം: ജീവനക്കാരെ നിരീക്ഷിക്കാൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് ബിപിഒ കമ്പനി

വെള്ളി, 13 ഓഗസ്റ്റ് 2021 (16:54 IST)
കൊവിഡ് കാലമായതോടെ വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന രീതിയിലേക്ക് പല സ്ഥാപനങ്ങളും തങ്ങളുടെ പ്രവർത്തനം മാറ്റിയിരുന്നു. ഇപ്പോളിതാ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെ നിരീക്ഷിക്കാനായി വീടുകളിൽ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഒരു ബിപിഒ കമ്പനി.
 
വീട്ടിലിരുന്ന് പ്രവര്‍ത്തിക്കുന്ന ജീവനെക്കാരെ നിരീക്ഷിക്കാനായി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത് ജീവനക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഓഫീസിന് സമാനമായി തങ്ങളുടെ ജീവനക്കാരെ വീടുകളിലും നിരീക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത് ബി.പി.ഒ കമ്പനിയായ ടെലിപെര്‍ഫോമന്‍സ് ആണ്. കൊളംമ്പിയയിലുള്ള ജീവനക്കാരുടെ വീടുകളിലാണ്  ക്യാമറകള്‍ സ്ഥാപിക്കാനും വോയ്‌സ് അനലിറ്റിക്‌സ് നടത്താനും കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
6.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഈ ആഗോള ഭീമന്റെ കീഴില്‍ ജോലി ചെയ്യുന്ന 3.8 ലക്ഷം ജീവനക്കാരില്‍ 70,000 പേരും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കൊവിഡ് സാഹചര്യത്തിൽ കമ്പനിയുടെ 2.4 ലക്ഷം ജീവനക്കാര്‍ നിലവില്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍