ഏപ്രിൽ അഞ്ചിന് രാജ്യത്ത് 5G സേവനം നടപ്പിലാക്കും എന്നാണ് ദക്ഷിണ കൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നത്, എന്നാൽ അമേരിക്ക ഇതിന് മുൻപ് സംവിധാനം നടപ്പിലാക്കാൻ സാധ്യതയുണ്ട് എന്ന കണക്കുകൂട്ടലിനെ തുടർന്ന് ദക്ഷിണ കൊറിയ പദ്ധതി നേരത്തെയാക്കുകയായിരുന്നു. ദക്ഷിണകൊറിയന്‍ ഒളിമ്പ്യൻ താരം കിംയുവാനയും, രണ്ട് പോപ് താരങ്ങളും രാജ്യത്തെ ആദ്യ 5G വരിക്കാരായി എന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
ദക്ഷിണ കൊറിയയിലെ ടെലികോം ദതാക്കളായ എസ് കെ ടെലികോം, കെ ടി, എൽ ജി പ്ലസ് എന്നീ കമ്പനികളൂടെ സഹായത്തോടെയാണ് സമ്പൂർണ 5G സേവനം ലഭ്യമാക്കിയത്. പല രാജ്യങ്ങളിലും ചില നഗരങ്ങൾ കേന്ദ്രീകരിച്ച് 5G ലഭ്യമാക്കിയിട്ടുണ്ടെങ്കിലും രാജ്യം മുഴുവൻ 5G സംവിധാനം എത്തിക്കുന്നത് ഇതാദ്യമായാണ്.