ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽവച്ച് 22കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി, ഒടുവിൽ പൊലീസ് പിടികൂടിയപ്പോൾ കൈക്കൂലി നൽകി പ്രതികൾ രക്ഷപ്പെട്ടു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

വെള്ളി, 5 ഏപ്രില്‍ 2019 (13:21 IST)
നാസിക്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ ‌വച്ച് രണ്ട് പേർ ചേർന്ന് 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. യുവതിയെ ബലമായി ഒട്ടോറിക്ഷയിലേക്ക് പിടിച്ചുകയറ്റിയ പ്രതികൾ മാറിമാറി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
 
വാഹന പരിശോധനക്കായി ഓട്ടോറിക്ഷ തടഞ്ഞു നിർത്തിയതോടെ പൊലീസുകാർക്ക് കൈക്കൂലി നൽകി പ്രതികൾ രക്ഷപ്പെടുകയായിരുന്നു എന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഓട്ടോറിക്ഷ തടഞ്ഞു നിർത്തിയ പൊലീസുകാർ തന്നെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നും പണം വാങ്ങി പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയുമയിരുന്നു എന്നും ഇര വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
താൻ പരാതി നൽകി ആറ്‌ മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത് എന്നും ഇര ആരോപണം ഉന്നയിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് പ്രതികൾ ഇരുവരെയും നാസിക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കൃത്യമായ ചിത്രം ലഭ്യമാകുന്നതിനായി ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍