ഓൺലൈനിൽ സ്മാർട്ട്ഫോണുകൾക്ക് ഇനി വമ്പൻ വിലക്കുറവുകൾ ഉണ്ടാകില്ല, സർക്കാരിനെ അനുസരിയ്ക്കാൻ കമ്പനികൾ

വ്യാഴം, 30 ജനുവരി 2020 (13:07 IST)
ഓൺലൈൻ ഷോപ്പിങ് ഇന്ത്യയിൽ സജീവമായി മാറിയ കാലംമുതൽ വലിയ  വിലക്കുറവിലാണ് സ്മാർട്ട്ഫോണുകൾ ഓൺലൈൻ സ്ഥാപനങ്ങൾ വഴി വിറ്റഴിക്കുന്നത്. ഓൺലൈൻ സ്ഥാപനങ്ങൾ നൽകുന്ന വിലക്കുറവിന് പുറമേ സ്മാർട്ട്ഫോൺ കമ്പനികൾ തന്നെ നേരിട്ട് വമ്പൻ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട് ഇതുകൂടിയാകുമ്പോൾ വലിയ വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ വാങ്ങാനാകും എന്നാൽ ഈ രിതി അവസാനിയ്ക്കാൻ ഇനി അധികകാലം ഇല്ല.
 
ഒൺലൈനിലൂടെ സ്മർട്ട്ഫോണുകൾക്ക് വമ്പൻ വിലക്കുറവ് നൽകുന്നത് നിയനന്ത്രിയ്ക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ഓൺലൈൻ സ്ഥാപനങ്ങൾ കാരണം നഷ്ടത്തിലാകുന്ന ഓഫ്‌ലൈൻ ഷോറൂമുകൾ പ്രതിഷേധമുയർത്തി സ്മാർട്ട്ഫോൺ ബ്രാൻഡുകളെ ബഹിഷ്കരിയ്കാൻ തീരുമാനിച്ചതോടെ ഓൺലൈൻ ഓഫ്‌ലൈൻ ഷോറൂമുകളിൽ വില ഏകീകരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ.
 
അതിനാൽ ഓൺലൈൻ സ്ഥാപനങ്ങളിൽ സ്മാർട്ട്ഫോണുകൾക്ക് ഉടൻ വില വർധിച്ചേക്കും. ഇപ്പോഴും സ്മാർട്ട്‌ഫോണുകളുടെ 60 ശതമാനം വിൽപ്പനയും ഓഫ്‌ലൈൻ ഷോറൂമുകൾ വഴിയാണ് എന്നതിനാലാണ് വില ഏകീകരിയ്ക്കാനുള്ള നീക്കത്തിലേയ്ക്ക് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ കടക്കാൻ കാരണം. വിവോ, സാംസങ്, ഒപ്പോ തുടങ്ങിയ ബ്രാൻഡുകൾ ഇപ്പോൾ തന്നെ ഓഫ്‌ലൈൻ വിൽപ്പനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങി. ഓൺലൈൻ വഴിയുള്ള സ്മാർട്ട്ഫോണുകളുടെ എക്സ്ക്ലൂസീവ് വിൽപ്പനയും കമ്പനികൾ അവസാനിപ്പിച്ചേക്കും.
 
എന്നാൽ തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് വില വർധിയ്ക്കില്ല എന്നാണ് റിയൽമി ഇന്ത്യ മേധാവി മാധവ് സേത്ത് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളൂടെ സ്മാർട്ട്ഫോണുകൾ ഓൺലൈൻ വഴിയും ഓഫ്‌ലൈൻ വഴിയും ഒരേ വിലയിൽ തന്നെയാണ് വിറ്റഴിയ്ക്കുന്നത് എന്നും അതിനാൽ വില കൂട്ടാൻ ഉദ്ദേശിക്കുന്നില്ല എന്നുമായിരുന്നു മാധവ് സെത്തിന്റെ പ്രതികരണം.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍