ഈ ബ്രെയ്‌സ്‌ലെറ്റ് ധരിച്ചാൽ കൈവിരൽ ചെവിയിൽവച്ച് ഫോൺചെയ്യാം !

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (18:13 IST)
അത്ഭുതകരം എന്ന് പറയേണ്ടി വരും ടെക്കനോളജിയിൽ ഉണ്ടാകുന്ന മുന്നേറ്റങ്ങളെ. കൈവിരൽ ചെവിയിൽവച്ച് ഫോൺ ചെയ്യുന്നത് നമ്മൾ ചില ഫോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ടിട്ടുണ്ടാകും. സിനിമകളിൽ അല്ല ഈ ആങ്കേതികവിദ്യ ഇനി നേരിട്ട് അനുഭവിക്കാം.
 
ഗേറ്റ് എന്ന ബ്രെ‌യ്‌സ്‌ലെറ്റ് കയ്യിൽ ധരിച്ചാൽ നിങ്ങളുടെ വിരലുകൾ ചെവിയിൽവച്ച് ഫോൺ ചെയ്യാം. കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നാം. എന്നാൽ സത്യമാണ്. ഇറ്റാലിയൻ കമ്പനിയായ സീഡും സഹസ്ഥാപനമായ എമിലിയോ പാരിനിയും ചേർന്നാണ് ഗേറ്റ് എന്ന ബ്രെയ്‌സ്‌ലെറ്റിന് രൂപം നൽകിയിരിക്കുന്നത്.
 
കണ്ടാൽ ഒരു സ്മാർട്ട് ഹെൽത്ത് ബാൻഡ് ആണന്നേ തോന്നു. ഇത് സ്മാർട്ട്‌ഫോണുമയി കണക്ട് ചെയ്യാം. എല്ലുകൾ വഴി ശബ്ദ കമ്പനങ്ങൾ കടത്തിവിടുന്ന പ്രത്യേക സങ്കേതികവിദ്യ ഉപയോഗിച്ഛാണ് ഈ ബാൻഡ് വിരലുകളിലൂടെ ശബ്ദം ചെവിയിൽ എത്തിക്കുന്നത്. ബോൺ കണക്ടിംഗ് എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്.
 
ബ്രെയ്സ്‌ലെറ്റിലെ വോയിസ് റെക്കഗ്‌നിഷൻ സംവിധാനം നാമ്മുടെ ശബ്ദത്തെ സ്മാർട്ട്‌ഫോണിലേക്കും കണക്ട് ചെയ്യും. ശബ്ദവും വിരലിന്റെ ചലനങ്ങളും ഉപയോഗിച്ചാണ് ബ്രെയ്‌സ്‌ലെറ്റിനെ നിയന്ത്രിക്കുക. ഫോൺ‌കോളുകൾ മാത്രമല്ല. നിരവധി ഫീച്ചറുകളാണ് ഈ ബ്രെയ്‌സ്‌ലെറ്റ് നമ്മുടെ വിരൽതമ്മ്പിൽ എത്തിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article