വിറപ്പിച്ച് സിഗ്നൽ, വാട്ട്സ് ആപ്പിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് !

ഞായര്‍, 10 ജനുവരി 2021 (15:51 IST)
പ്രൈവസി പോളിസിയിൽ മാറ്റം വരുത്തി ഉപയോക്താക്കളുടെ വിവരശേഖരണത്തിന് വഴിയൊരുക്കിയ വാട്ട്സ് ആപ്പിന് കടുത്ത തിരിച്ചടി. വാട്ട്സ് ആപ്പിന് സമാനമായ സോസ്യൽ മീഡിയ പ്ലാറ്റ്ഫോം സിഗ്നലാണ് ഇതിൽ വലിയ നേട്ടം സ്വന്തമാക്കിയത്. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലക്ഷക്കണക്കിന് ഡൗൺലോഡുകൽ സ്വന്തമാക്കി സിഗ്നൽ അതിവേഗം മുന്നേറി. ശനിയഴ്ച പുലർച്ചയോടെ ആപ്പ്​സ്റ്റോറിലെ ഫ്രീ ആപ്പ്​ലിസ്റ്റില്‍ ആദ്യമായി സിഗ്നല്‍ ഒന്നാമതായി. 
 
ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വാട്ട്സ്​ആപ്പിനെ പിന്നിലാക്കിയാണ് സിഗ്നൽ മുന്നിൽ കയറിയത്. ആപ്പ്​സ്റ്റോറിലെ ടോപ്​ഫ്രീ ആപ്പ്​ലിസ്റ്റില്‍ 968 ആം സ്ഥാനത്തുണ്ടായിരുന്ന സിഗ്നനൽ വെറും ഒരാഴ്ചകൊണ്ടാണ് 967 സ്ഥാനങ്ങള്‍ മറികടന്ന് ഒന്നാംസ്ഥാനത്തെത്തിയത്. പ്ലേ സ്റ്റോറിലും സിഗ്നൽ കുതിയ്ക്കുകയാണ്. ഫെബ്രുവരി എട്ടിന് മുന്നോടിയായി പോളിസി മാറ്റം അംഗീകരിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് അക്കൗണ്ട് നഷ്ടമാകും എന്ന് വാട്ട്സ് ആപ്പ് വ്യക്തമാക്കിയതോടെയാണ് വാട്ട്സ് ആപ്പിന് പകരക്കാരനെ കണ്ടെത്താൻ ആളുകൾ തീരുമാനിച്ചത്, 
 
ഓസ്ട്രിയ, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, ജെര്‍മനി, ഹോങ്‌കോങ്, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും സിഗ്നൽ മുന്നിലെത്തി. ഇലോണ്‍ മസ്ക്, എഡ്വേര്‍ഡ്​സ്നോഡന്‍ തുടങ്ങിയവർ ആപ്പ് റെക്കമെൻഡ് ചെയ്തതോടെയാണ് സിഗ്നലിന്റെ ഡൗൺലോഡിൽ ന്വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയത്. ടെലഗ്രാമും നേട്ടമുണ്ടാക്കുന്നുണ്ട്. 

Look at what you've done.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍