മൈക്രോ എസ്‌ഡി കാർഡുകളെ തങ്ങളുടെ മികവുകൊണ്ട് കാറ്റിൽപ്പറത്തിയ സാംസങ്ങ് യൂണിവേഴ്‌സൽ ഫ്ലാഷ് സ്റ്റോറേജ് (യുഎഫ്എസ്) മെമ്മറി കാർഡുകൾ പുറത്തിറക്കി. മൈക്രോ എസ്ഡി കാർഡുകളെക്കാൾ അഞ്ചിരട്ടി വേഗമാണ് യുഎഫ്എസ് കാർഡുകൾക്കുള്ളത്.
യുഎഫ്എസ് അധിഷ്ഠിതമായ ലോകത്തെ ആദ്യത്തെ മെമ്മറി കാർഡുകളാണ് സാംസങ്ങ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സെക്കൻഡിൽ 530 എംബിയാണ് ഈ കാർഡുകളുടെ റീഡിങ്ങ് വേഗമെന്ന് കമ്പനി അറിയിച്ചു. അതായത് 5 ജിബി ഫയൽ സൈസുള്ള ഒരു സിനിമ റീഡ് ചെയ്യാൻ വെറും 10 സെക്കൻഡ് മതിയെന്നു സാരം.
ഒരു സെക്കൻഡിൽ 170 എംബി റൈറ്റിങ് സ്പീഡാണ് കാര്‍ഡിനുള്ളത്. ഫുൾഎച്ച്ഡി, 360 ഡിഗ്രി ക്യാമറകളിലും മറ്റും വിഡിയോ റെക്കോർഡിങ്ങിന് ക്യാമറയുടെ മികവിനൊപ്പം നിൽക്കണമെങ്കില്‍ ഇത്തരം കാര്‍ഡുകള്‍ തന്നെ ആവശ്യമായി വരും. 32, 64, 128, 256 ജിബി എന്നീ വകഭേദങ്ങളില്‍ കാര്‍ഡുകള്‍ ലഭ്യമാകും.