ഗ്യാലക്സി A50ക്ക് പിന്നാലെ A20യെയും ഇന്ത്യയിലെത്തിച്ച് സാംസങ്, വില ആരെയും അമ്പരപ്പിക്കുന്നത് !

Webdunia
ശനി, 6 ഏപ്രില്‍ 2019 (15:58 IST)
ഗ്യാലക്സി A50ക്ക് പിന്നാലെ A20യെക്കൂടി ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ സാംസങ്. ഏപ്രിൽ 8 മുതൽ A20യുടെ വിൽപ്പന ഇന്ത്യൻ വിപണിയിൽ ആരംഭിക്കും. സാംസങ്ങിനെ ഓൺലൈൻ ഒഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ആമസോൺ, ഫ്ലിപ്കാർട്ട്, പേ ടി എം മാൾ തുടങ്ങിയ ഈ കൊമേഴ് പോർട്ടലുകൽ വഴിയും A20 വാങ്ങാനാകും. 12,490 രൂപയാണ് ഇന്ത്യൻ വിപണിയിൽ A20യുടെ വില.
 
എ സീരീസിലെ നാലമത്തെ സ്മാർട്ട്ഫോണിനെയാണ് സാംസങ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 6.4 ഇഞ്ച് എച്ച്‌ഡി പ്ലസ്, ഇന്‍ഫിനിറ്റി വി, സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 3 ജി ബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റാണ് ഇന്ത്യയിൽ വിൽ‌പ്പനക്കെത്തുന്നത്. 13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 5 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് A20യിൽ ഇടം പിടിച്ചിരിക്കുന്നത്. 
 
8 മെഗാപിക്സലാണ്  സെൽഫി ക്യാമറ. സാംസങ്ങിന്റെ തന്നെ എക്സിനോസ് 7884 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിൽ 9 പൈലാണ് A20 പ്രവർത്തിക്കുക സാംസങ്ങിനെ യൂസർ ഇന്റർഫെയിസ് ആയ യു ഐ വണും ഫോണിൽ ഉണ്ടായിരിക്കും 4,000 എം എ എച്ച്‌ ആണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article