പതിവ് ഐഫോൺ ശൈലികൾ മാറി നിൽക്കും, ക്വാൽകോം ചിപ്പിൽ വരുന്ന ഐഫോണിൽ ഏറെ പ്രത്യേകതകൾ പ്രതീക്ഷിക്കാം !

ചൊവ്വ, 23 ഏപ്രില്‍ 2019 (13:51 IST)
ടെക്ക് ലോകത്തെയും ഐഫോൺ ഉപയോക്തക്കളെയും ഞെട്ടിച്ചുകൊണ്ടാണ് ആ പ്രഖ്യാപനം ഉണ്ടായത്. അധികം വൈകാതെ തന്നെ ക്വാൽകോമിന്റെ ചിപ്പ്സെറ്റിന്റെ കരുത്തിൽ ഐഫോൺ വിപണിയിലെത്തും എന്ന വാർത്തയാണ് ഇപ്പോൾ സ്മാർട്ട്ഫോൺ രംഗത്തെ ച്ചൂടേറിയ ചർച്ചാ വിഷയം. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങളും സ്മാർട്ട്ഫോൺ രംഗത്തെ ഭീമൻ‌മാരാ‍യ ഇരു കമ്പനികളും ആരംഭിച്ചു.
 
സാധാരണ ഐ ഫോൺ ശൈലികളെ മാറ്റി നിർത്തുന്നതായിരിക്കും ക്വൽകോമിന്റെ ടെക്കനോളജിയോടുകൂടി വരുന്ന ഐഫോണുകൾ എന്നാണ് റിപ്പോർട്ടുകൾ. ഡിസൈനിൽ തുടങ്ങി ഉള്ളടക്കങ്ങളും സംവിധാനങ്ങളിലും എല്ലാം വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഫോണിനെ ഉപയോക്താക്കളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും എന്നാണ് ടെക്ക് ലോകത്തെ വിലയിരുത്തൽ.
 
ആൻഡ്രോയിഡ് ഫോണുകൾ ഏറെ മുന്നേറിയതോടെ ഐഫോൺ നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് ക്വാൽകോമിന്റെ ചിപ്‌സെറ്റുകൾ ഐഫോണിൽ ലയിപ്പിച്ച് പുതിയ തലമുറ ഐഫോണുകളെ രൂപപ്പെടുത്താൻ ആപ്പിൾ തീരുമാനിച്ചത്. ആൻഡോയിഡ് ഫോണുകൾ കഴിഞ്ഞ വർഷം തന്നെ കൊണ്ടുവന്ന ഇൻസ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർറ്റ് സാങ്കേതികവിദ്യ ക്വാൽകോമിന്റെ ചിപ്റ്റിൽ പുറത്തിറങ്ങുന്ന ഐഫോണിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. 
 
ഇൻസ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ മാത്രമല്ല. ക്വാൽകോം ചിപ്പുകൾ ഐഫോണിൽ എത്തുന്നതോടെ മറ്റു നിരവധി മാറ്റങ്ങളും ഐഫോണിൽ ഉണ്ടാകും എന്ന് ഉറപ്പാണ്. എന്നാൽ ക്വാൽകോം ചിപ്‌സെറ്റുകൾ ഉപയോഗിച്ചുള്ള ഐഫോണുകൾ എപ്പോൾ വിപണിയിൽ എത്തും എന്ന കാര്യം വ്യക്തമല്ല. ക്വാൽകോമിൽ എത്തുന്ന ഐഫോണിന്റെ വിശദാംശങ്ങളെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഇരു കമ്പനികളും പുറത്തുവിട്ടിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍