കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുമ്പോൾ ഇക്കര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !

തിങ്കള്‍, 22 ഏപ്രില്‍ 2019 (20:34 IST)
കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നത് വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യേണ്ട കാര്യമാണ്. കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ മരുന്ന് നൽകുന്ന കാര്യത്തിലും വലിയ ശ്രദ്ധ വേണം. മരുന്ന് നൽകുന്നതിൽ ചെറിയ പാളിച്ചകൾപോലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും.
 
കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുമ്പോൾ അളവ് കൃത്യമായി പാലിക്കണം. മരുന്നിന്റെ അളവിൽ ചെറിയ മാറ്റം പോലും വരുത്താരുത്. ഒരു ടീസ്പൂൺ മരുന്ന് നൽകാനാണ് ഡോക്ടർ നിർദേശിക്കുന്നത് എങ്കിൽ 5 മില്ലിലിറ്റർ മരുന്നാണ് നൽകേണ്ടത്. ടീ സ്പൂണുകളുടെ വലിപ്പം ചിലപ്പോൾ വ്യത്യാസപ്പെടാം.
 
കുട്ടികൾ ഗുളികകൾ കുടിക്കുന്നതിനായി പൊടിച്ച് ജ്യൂസിലും പാലിലും എല്ലാം കലക്കി നൽകുന്ന രീതി പലരും പിന്തുടരാറുണ്ട്. എന്നാൽ ഇത് അപകടമാണ്. വെള്ളത്തിലല്ലാതെ മറ്റൊന്നിലും ഗിളികകൾ കലർത്തരുത് ജ്യൂസിനോടും പാലിനോടും ഒപ്പം ഗുളികൾ നൽകിയാൽ പല തരത്തിലുള്ള കെമിക്കൽ റിയാക്ഷനുകൾ സംഭവിക്കാം. ചൂടുവെള്ളം പോലും ഗുളികകളോടൊപ്പം നൽകാൻ പാടില്ല.        

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍