നെറ്റ്ഫ്ളിക്സ് പാസ്‌വേർഡ് പങ്കുവെയ്ക്കുന്നത് ക്രിമിനൽ കുറ്റമാക്കി ബ്രിട്ടൻ

ഞായര്‍, 25 ഡിസം‌ബര്‍ 2022 (16:49 IST)
സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിൻ്റെ പാസ്‌വേർഡ് പങ്കുവെയ്ക്കുന്നത് ക്രിമിനൽ കുറ്റമെന്ന് ബ്രിട്ടൻ. ബ്രിട്ടനിലെ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.പാസ്‌വേർഡ് പങ്കുവെയ്ക്കുന്നത് തടയാൻ നെറ്റ്ഫ്ളിക്സ് നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ സംഭവം.
 
പാസ്‌വേർഡ് പങ്കുവെയ്ക്കുന്നത് സെക്കൻഡറി കോപ്പിറൈറ്റ് ലംഘനമാണെന്നാണ് ഐപിഒ വ്യക്തമാക്കുന്നത്. ഇത് ക്രിമിനൽ കുറ്റകൃത്യത്തിൻ്റെ പരിതിയിൽ വരുമെന്നും ഓഫീസ് അറിയിച്ചു. വരിക്കാരല്ലാത്തവർ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് കോപ്പിറൈറ്റ് ലംഘനമാണെന്നാണ് ഓഫീസിൻ്റെ വിലയിരുത്തൽ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍