ലോകത്തിലെ മുഴുവൻ രജനീകാന്ത് ആരാധകരും കാത്തിരുന്ന പാ രഞ്ജിത് സിനിമ കബാലി തീയേറ്ററുകളിൽ വിജയ പ്രദർശനം തുടരുകയാണ്. ഭാഷാഭേദമന്യേ എല്ലാവരും ഇതിനോടകം കബാലിയെ നെഞ്ചിലേറ്റി കഴിഞ്ഞു. കബാലി മലയാളത്തിലും എത്തി. നായകൻ മോഹൻലാൽ.
സംഭവം വേറൊന്നുമല്ല, കബാലിയുടെ ട്രെയിലറിനും റീമിക്‌സ് ഇറങ്ങിയിരിയ്ക്കുന്നു. അതിൽ നായകൻ മോഹൻലാൽ ആണ്. ഇര്‍ഷാദ് പി ഖാദര്‍ എന്നയാളാണ് വീഡിയോ എഡിറ്റ് ചെയ്തത്. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകൻ, ജില്ല, ഒപ്പം എന്നിവയിലെ രംഗങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കബാലിയുടെ പ്രചരണം ഏറ്റവും കൂടുതൽ വ്യാപകമായത് സോഷ്യൽ മീഡിയയിലൂടെയാണ്. സോഷ്യൽ മീഡിയ പുരോഗതിയുടെ പാതയിലാണ്. ഇറങ്ങുന്ന എന്തിനേയും റിമിക്സ് വീഡിയോ ആക്കുന്ന കാര്യത്തിൽ ആരാധകർ മത്സരിക്കുകയാണ്. ഇത്തരത്തിൽ റീമേകിസ് മേഖലയിലെ ഏറ്റവും പുതിയ ഇനമാണ് മലയാളത്തിലെ കബാലി.