സിനിമകളും മാഗസിനുകളും മറ്റുമടങ്ങിയ തന്‍റെയാ ശേഖരം വലിച്ചെറിയാന്‍ മാതാപിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ല എന്ന് വെര്‍ക്കിംഗ് പറയുന്നു. ഏകദേശം 21 ലക്ഷം രൂപയുടെ സാധനങ്ങളാണ് തന്റെ അച്ഛനും അമ്മയും ചേര്‍ന്ന് വലിച്ചെറിഞ്ഞത് എന്നും ഇയാള്‍ അവകാശപ്പെടുന്നു. ഒരു വിദഗ്‌ധന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് ജഡ്‌ജി പിഴയിട്ടത്. വെർക്കിങ്ങിന്റെ മാതാപിതാക്കൾ മകന്റെ അഭിഭാഷകന് 14,500 ഡോളർ (ഏകദേശം 10 ലക്ഷം രൂപ) നൽകാനും ജഡ്ജി ഉത്തരവിട്ടു.