ക്രിപ്‌റ്റോകറൻസി നിക്ഷേപം ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ

വ്യാഴം, 19 ഓഗസ്റ്റ് 2021 (19:59 IST)
ക്രി‌പ്‌റ്റോകറൻസികളിൽ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധനവ്. യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാൾ ഏറെമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്ലോക്ക്‌ചെയിൻ ഡാറ്റ പ്ലാറ്റ്‌ഫോമായ ചെയിനലാസിസിന്റെ 2021 ഗ്ലോബൽ ക്രിപ്രറ്റോ അഡോപ്ഷൻ ഇൻഡക്‌സ് പ്രകാരം ഇന്ത്യ രണ്ടാം സ്ഥാനത്താണ്. വിയറ്റ്‌നാമാണ് ഒന്നാമത്.
 
2020 ജൂണിനും 2021 ജൂലായ്ക്കുമിടയിൽ ലോകമെമ്പാടുമുള്ള ക്രിപ്‌റ്റോ അഡോപ്ഷനിൽ 880ശതമാനം വർധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു ക്രി‌പ്‌റ്റോ ഗവേഷണ പ്ലാറ്റ്‌ഫോമായ ഫൈൻഡറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്‌റ്റോ കറൻസി ഇടപാടിന്റെകാര്യത്തിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങളിൽ എല്ലാം ഏഷ്യയിൽനിന്നുള്ളതാണ്.
 
ബിറ്റ്‌കോയിനാണ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോകറൻസി. റിപ്പിൾ, എതേറിയം, ബിറ്റ്‌കോയിൻ ക്യാഷ് എന്നിവയിലും ഇന്ത്യക്കാർ കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍