ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കുറവാണെന്നതാണോ പ്രശ്നം ? ഇതാ ചില പരിഹാര മാര്‍ഗങ്ങള്‍

Webdunia
ശനി, 30 ജൂലൈ 2016 (13:28 IST)
ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് ഉണ്ടെങ്കിലും അത് വളരെ കുറവാണെന്ന പ്രശ്മാണ് എല്ലാവര്‍ക്കും പറയാനുള്ളത്. എന്നാല്‍ എന്തുകൊണ്ടാണ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കുറയുന്നതെന്ന് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് തന്നെ ഫോണ്‍ മെമ്മറി കൂട്ടാനായി സാധിക്കും. ഇതിനായി മറ്റ് അപ്ലിക്കേഷനുകള്‍ ഒന്നും ഉപയോഗിക്കുകയും വേണ്ട.
 
ഫോണ്‍ കുറച്ചു പഴകിയതാണെങ്കില്‍ അതില്‍ വളരെയധികം ചിത്രങ്ങളും പാട്ടുകളും മറ്റും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത് മറ്റൊരു ഹാര്‍ഡ്‌വയറിലേക്കോ ഡ്രോപ്‌ബോക്‌സിലോക്കോ, ക്ലൗഡിലേക്കോ മാറ്റുന്നത് മൂലം ഫോണിന്റെ സ്‌റ്റോറേജ് കൂട്ടാന്‍ കഴിയും. ഫോണിലുള്ള വീഡിയോകള്‍ക്ക് വളരെയധികം സ്ഥലം ആവശ്യമാണ്. അതിനാല്‍ ഇവയെ ഹാര്‍ഡ്ഡിസ്‌ക്കിലേക്കോ ക്ലൗഡിലേക്കോ മാറ്റുന്നത് നല്ലതാണ്.
 
ഫോണില്‍ അധികമായുള്ള പാറ്റുകള്‍ ഉണ്ടെങ്കില്‍ കുറച്ചു ഡിലീറ്റ് ചെയ്യുക. കൂടാതെ സ്‌പോട്ട്‌ഫൈ പോലുളള സേവനങ്ങളും ഇതിനുള്ള മികച്ച പരിഹാരമാണ്. അതുപോലെ ഡൈണ്‍ലോഡ് ഡയറക്ടറി പരിശോധിച്ച് ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അങ്ങനേയും ഫോണ്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാവുന്നതാണ്.
 
ഫോണ്‍ നിര്‍മ്മാതാക്കള്‍ തന്നെ പ്രീഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന അനാവശ്യ ആപ്പുകള്‍ അടങ്ങിയിരിക്കുന്ന ഫോള്‍ഡറുകള്‍ക്ക് പറയുന്ന പേരാണ് ബ്ലോട്ട്‌വയറ്‍. ഇത് സാധാരണ രീതിയില്‍ നീക്കം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങളുടെ ഫോണിനെ റൂട്ട് ചെയ്യാന്‍ ധൈര്യം കാണിക്കുകയാണെങ്കില്‍ ഇവയെ നമുക്ക് തന്നെ നീക്കം ചെയ്യാന്‍ കഴിയുന്നതാണ്.
 
അതുപോലെ ഡിസ്ക് യൂസേജ് ആന്‍ഡ് സ്റ്റോറേജ് അനലൈസര്‍ എന്ന ആപ്പ് ഉപയോഗിച്ച് ഏതൊക്കെ ഫയലുകളും ഫോള്‍ഡറുകളുമാണ് ഫോണ്‍ മെമ്മറിയെ കാര്‍ന്നു തിന്നുന്നതെന്ന് അറിയാം. ഇത് മനസിലാക്കി അനാവശ്യമായ ഫയലുകള്‍ നീക്കം ചെയ്യാന്‍ കഴിയും. Settings > Apps > Cached data എന്നതിലേക്ക് പോയാല്‍ കുറേ കാലങ്ങളായി അടിഞ്ഞ് കൂടിയിരിക്കുന്ന ടെംപററി ഫയലുകളും ട്രാഷില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിയും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article