കാഴ്ചയില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു ആശ്വസ വാര്‍ത്ത. ഗൂഗിളിന്‍റെ ഏറ്റവും പുതിയ സംരഭമായ ഇലക്ട്രോണിക് കണ്ണുകള്‍ വരുന്നു. കാഴ്ചയില്‍ പ്രശ്നങ്ങള്‍ ഉള്ള വ്യക്തികള്‍ക്ക് ഗ്ലാസിനോ, കോണ്‍ടാക്റ്റ് ലെന്‍സിനോ പകരം ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഗൂഗിള്‍ നല്‍കുന്ന സൂചന.
വളരെ സാങ്കേതികതകള്‍ നിറഞ്ഞ രീതിയിലാണ് ഈ ഇലക്ട്രോണിക്ക് കണ്ണുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ബിസിനസ് ഇന്‍സൈഡറില്‍ വന്ന ഒരു ലേഖനം വിശദീകരിക്കുന്നു. കണ്ണിലെ തകരാറായ ലെന്‍സ് ശസ്ത്രക്രിയ വഴി ആദ്യം നീക്കം ചെയ്യണം. അതിനുശേഷം കണ്ണിലെ ലെന്‍സ് ക്യാപ്സ്യൂളിലേക്ക് ഒരു ഫ്ലൂയിഡ് ഇന്‍ജക്ട് ചെയ്യുന്നു. അതായത് ഒരു പശയുടെ രൂപത്തിലുള്ള ദ്രാവക വസ്തു. ഇതിനോടൊപ്പം ഒരു ഇന്‍ട്രാ ഓക്യൂലര്‍ ഡിവൈസ് ലെന്‍സ് ക്യാപ്സ്യൂളില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഈ ഡിവൈസും ലെന്‍സ് ക്യാപ്സ്യൂളും തമ്മിലുള്ള ഒരു ഇലക്ട്രോണിക്ക് ബ്രിഡ്ജ് ഇതോടെ നിലവില്‍ വരുന്നു. ഈ ഇലക്ട്രോണിക് ബ്രിഡ്ജ് ആണ് ഗൂഗിള്‍ ഇലക്ട്രോണിക്ക് കണ്ണിന്‍റെ തക്കോല്‍. എംബഡഡ് ചെയ്ത ഈ ഉപകരണത്തിലെ സെന്‍സറാണ് കാഴ്ച ലഭ്യമാക്കുന്നത്.