വ്യാജൻ‌മാർ ഇനി അങ്ങനെ വിലസേണ്ട, ഫെയിസ്ബുക്ക് പണിതുടങ്ങി !

Webdunia
വെള്ളി, 25 ജനുവരി 2019 (11:13 IST)
വ്യാജ അക്കൌണ്ടുകളും, ഗ്രൂപുകളും, പേജുകളുമെല്ലാം എന്നും ഫെയിസ്ബുക്കിന് വലിയ തലവേദനയാണ്. ഇവ കാരണം ഫെയിസ്ബുക്കിന്റെ വരുമാനത്തിൽ‌പോലും പലപ്പോഴും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇനി ഫെയ്സ്ബുക്കിൽ വ്യാജൻ‌മാരങ്ങനെ വിലസേണ്ട എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് ഫെയിസ്ബുക്ക്.
 
ഫെയിസ്ബുക്കിന്റെ നയങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന ഗ്രൂപ്പുകളോ പേജുകളോ അണെങ്കിൽ‌പോലും വ്യാജമെന്ന് കണ്ടെത്തിയാൽ പൂർണമായും നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഫെയിസ്ബുക്ക് ആരംഭിച്ചുകഴിഞ്ഞു. ഫെയ്സ്ബുക്കിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന അക്കൌണ്ടുകളെയോ ഉള്ളടക്കങ്ങളോ വേഗത്തിൽ തന്നെ കണ്ടെത്താനും നീക്കം ചെയ്യാനുമുള്ള സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. 
 
ഇതുപ്രകാരം. വിദ്വേശ പ്രസംഗങ്ങൾ. തെറ്റായ വാർത്തകൾ, നഗ്‌നത ലൈംഗികത, അപകീർത്തികരമായ ഉള്ളടക്കങ്ങൾ എന്നിവ അതിവേഗം തന്നെ ഫെയിസ്ബുക്കിൽനിന്നും നിക്കം ചെയ്യപ്പെടും. എന്നുമാത്രമല്ല നയങ്ങൾ ലംഘിച്ചതിനാൽ കണ്ടന്റുകൾ നീക്കം ചെയ്തതായി അപ്‌ലോഡ് ചെയ്തയാൾക്ക് സന്ദേശവും ലഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article