കോൾ റെക്കോർഡുകൾ രണ്ട് വർഷം വരെ ‌സൂക്ഷിക്കണമെന്ന് ടെലികോം ‌കമ്പനികളോട് സർക്കാർ

വെള്ളി, 24 ഡിസം‌ബര്‍ 2021 (19:49 IST)
ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസന്‍സുള്ള സ്ഥാപനങ്ങളും ഫോണ്‍വിളി സംബന്ധിച്ച വിവരങ്ങള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവെക്കണമെന്ന് ടെലികോം വകുപ്പ്. ഇതിനായി യുണിഫൈഡ് ലൈസന്‍സ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. നിലവില്‍ ഒരു വര്‍ഷമാണ് കോള്‍ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത്. വിവിധ സുരക്ഷാ ഏജൻസികളുടെ ആവശ്യപ്രകാരമാണ് ഈ നീക്കം.
 
ഇതോടെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ്, എക്‌സ്‌ചേഞ്ച് ഡീറ്റെയില്‍ റെക്കോര്‍ഡ്, ഒരു നെറ്റ് വര്‍ക്കില്‍ എക്‌സ്‌ചേഞ്ച് ചെയ്ത ആശവിനിമയങ്ങളുടെ ഐപി ഡീറ്റെയില്‍ റെക്കോർഡ് എന്നിവ 2 വർഷം വരെയോ അല്ലെങ്കിൽ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അത്രയും സമയമോ സൂക്ഷിച്ചുവെക്കണം. സേവനദാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എല്ലാവരും അധിക കാലം കൂടി വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ടെലികോം വകുപ്പ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍