4 ടിബി ഡേറ്റ, 200 എംബി‌പിഎസ് വരെ വേഗം, ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ, അടിമുടി മാറി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ്

ബുധന്‍, 23 ഡിസം‌ബര്‍ 2020 (14:35 IST)
കാലത്തിനനുസരിച്ച് സേവനങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്ന് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ്. 4 ടിബി വരെ ഡേറ്റയും 200 എംബിപിഎസ് വരെ വേഗതയും നൽകുന പ്ലാനുകൾ ഉൾപ്പടെ അവതരിപ്പിച്ചാണ് ബിഎസ്എൻഎൽ സേവനങ്ങൾ പരിഷ്കരിച്ചിരിയ്ക്കുന്നത്. പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോയുടെ ജിഗാഫൈബറിനോടാണ് പ്രധാനമായും ബിഎസ്എൻഎലിന്റെ മത്സരം. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷനും പ്ലാനുകൾക്കൊപം ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.
 
499 രൂപ മുതലാണ് പ്ലാനുകൾ ആരംഭിയ്ക്കുന്നത്. 50 എംബി‌പിഎസ് വേഗതയാണ് ഈ പ്ലാനിൽ ലഭിയ്ക്കുക. നേരത്തെ ഇത് 20 എംബി‌പിഎസ് ആയിരുന്നു. 779 രൂപയുടെ പ്ലാൻ മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിയ്ക്കും. 300 ജിബി ഡേറ്റ 100 എംബി‌പിഎസ് വേഗതയിലാണ് ഈ പ്ലാനിൽ ലഭിയ്ക്കുക. 849, 949, എന്നിവയാണ് ആയിരം രൂപയിൽ താഴെയള്ള പ്ലാനുകൾ, നിശ്ചിത ഡേറ്റ ഉപയോഗിച്ച് തീർന്നാൽ 10എംബി‌പിഎസ്‌ വേഗതയിൽ സേവനം ലഭ്യമാകും. 1,227, 1999, എന്നി ഉയർന്ന പ്ലാനുകളിലാണ് 200 എംബിപിഎസ് വേഗം വരെ ലഭിയ്ക്കുക. യഥക്രമം 3.3 ടിബി, 4 ടിബി ഡെറ്റയാണ് ഈ പ്ലാനുകളിൽ ലഭിയ്ക്കുക.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍