തിരുവനന്തപുരം സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി. കേസിൽ ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് ഇന്നലെ കൊടതി വിധിച്ചിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം തെളീവ് നശിപ്പിയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജഡ്ജി കെ സുനിൽകുമാർ പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്.
1992 മാർച്ച് 21 നാണ് കോട്ടയം പയസ്സ് ടെൻത് കൊൺവെന്റിലെ കിണറിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി ഉണ്ടാകുന്നത്. പരാമവധി ശിക്ഷ തന്നെ നൽകണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് തോമസ് കോട്ടുരുന്റെ അഭീഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. കാൻസർ മുന്നാം ഘട്ടത്തിലാണെന്നും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. വൃക്ക സംബന്ധമായ രോഗവും പ്രമേഹ രോഗവും ഉണ്ടെന്നും ശിക്ഷയിൽ ഇളവ് നൽകണം എന്ന് സിറ്റർ സെഫിയുടെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആസൂത്രിത കൊലപാതകമായിരുന്നോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
കാണാൻ പാടില്ലാത്തെ സാഹചര്യത്തിൽ പ്രതികളെ കണ്ടെതിനെ തുടർന്ന് സംഭവം പുറത്തറിയാതിരിയ്ക്കാൻ സിസ്റ്റർ അഭയയെ കോടാലികൊണ്ട് തലയ്ക്കടിച്ച ശേഷം കിണറ്റിൽ തള്ളുകയായിരുന്നു എന്നാണ് സിബിഐ കുറ്റപത്രം. കേസിലെ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയിലിനെ കോടതി വിചാരണകൂടാതെ വിട്ടയച്ചിരുന്നു. ഇതിനെതിരെ അപ്പീൽ നൽമെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നാലം പ്രതിയും മുൻ എസ്ഐയുമായ വിവി അഗസ്റ്റിനെ സിബിഐ പ്രതിപ്പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു.
ഒരു വർഷം മുൻപ് മാത്രമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചതിൽ എട്ട് നിർണായക സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചപ്പോഴും ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ. സിബിഐ അന്വേഷണം ആരംഭിച്ച് 16 വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകം എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നത്. അടയ്ക്ക രാജുവിന്റെയും, പൊതു പ്രവർത്തകനായിരുന്ന കളകോട് വേണുഗോപാലിന്റെയും മോഴികൾ കേസിൽ പ്രോസിക്യൂഷന് സഹായകരമായി